Breaking News

ബിജെപി കിനാനൂർ - കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന അഡ്വ : കെ. കെ. നാരായണൻ അനുസ്മരണ സമ്മേളനം നടത്തി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു


കരിന്തളം:ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന അഡ്വ : കെ. കെ. നാരായണന്റെ ഒന്നാം ചരമദിനത്തിൽ ബിജെപി കിനാനൂർ - കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ദേശീയ സമിതി അംഗം. പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി അധ്യക്ഷത വഹിച്ചു.പി. പി. മാധവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറിമാരായ, പി. ആർ. സുനിൽ, മനുലാൽ മേലത്ത്, മണ്ഡലം പ്രസിഡന്റ്മാരായ, വിനീത് മുണ്ടമാണി, സാഗർ ചാത്തമത്ത്, മണ്ഡലം ജനറൽ സെക്രട്ടറി, കെ. കെ. വേണുഗോപാൽ,ജില്ലാ കമ്മിറ്റി അംഗം, അഡ്വ : കെ. രാജഗോപാൽ,എസ്. ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂർ,മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണി, കെ. രാധാകൃഷ്ണൻ,വി. സി. പത്മനാഭൻ ,മധു വട്ടിപ്പുന്ന, രഞ്ജിത്ത് വരയിൽ. പ്രമോദ് വർണ്ണം, വിനോദ് തലയടുക്കം എന്നിവർ സംസാരിച്ചു.

No comments