Breaking News

സംസ്ഥാനത്ത് ആദ്യ ഡിജിറ്റല്‍ സ്‌ക്വയര്‍ കുമ്പള ജി എസ് ബി എസില്‍ ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്ത് ആദ്യ ഡിജിറ്റല്‍ സ്‌ക്വയര്‍ കുമ്പള ജി എസ് ബി എസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി ക്ലാസുകളില്‍ ഐടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുക കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ വിടവ് നികത്തുക, ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വയം പഠനത്തിനുള്ള ഉപാധി ആക്കുക, ആരോഗ്യകരമായ ഡിജിറ്റല്‍ ബ്രൗസിംഗ് സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈറ്റിന്റെ നേതൃത്വത്തില്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. വര്‍ണ്ണാഭമായ ചുമര്‍ചിത്രങ്ങളാല്‍ അലങ്കരിച്ച് ലാപ്‌ടോപ്പുകളും ഇരിപ്പിടങ്ങളും ഒരുക്കി മനോഹരമാക്കിയ മാതൃകാ ഡിജിറ്റല്‍ സ്‌ക്വയര്‍ ആണ് ഉദ്ഘാടനം ചെയ്തത്. പിടിഎയും അധ്യാപകരും ജി എസ് ബി എസ് കുമ്പളയിലെ കുരുന്നുകള്‍ക്ക് വേണ്ടിയാണ് ഇത് ഒരുക്കിയത്.

എ കെ എം അഷ്‌റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം വിശിഷ്ടാതിഥിയായിരുന്നു  ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

3.90 കോടി രൂപ ചെലവില്‍ കിഫ്ബി-കില പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുമ്പള ജി എസ് ബി എസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. എകെഎം അഷ്‌റഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു കല്ലട്രമാഹിന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു

പദ്ധതിയുടെ റിപ്പോര്‍ട്ട് കുമ്പള ഗ്രാമപഞ്ചായത്ത് എല്‍.ഐ.ഡി & ഇ.ഡബ്ല്യു വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് ഷിഹാബ് അവതരിപ്പിച്ചു.

ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,  ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, 

കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കീസ്,

കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എ. കെ. ആരിഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. പി. ഖാലിദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഇനാസ് ഫവാസ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ഭട്ട്, ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ വൈസ് പ്രസിഡന്റുമായ ഹമീദ് കോയിപാടി എന്നിവര്‍ സംസാരിച്ചു

പരിപാടിയില്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

No comments