Breaking News

കള്ളാറിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷകളിലും കാറിലും ഇടിച്ചു കയറി; നാല് വാഹനങ്ങൾ തകർന്നു


കള്ളാർ: കള്ളാർ ടൗണിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം വരുത്തിയ കാർ ഉൾപ്പെടെ നാല് വാഹനങ്ങൾ തകർന്നു.

കാഞ്ഞങ്ങാട്ടു നിന്ന് ആശുപത്രി ആവശ്യങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ടാറ്റാ ടിയാഗോ കാറാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

റോഡരികിലെ മൈൽ കുറ്റി ഇടിച്ചു തെറിപ്പിച്ച കാർ, സമീപത്തുണ്ടായിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ മിൽമയുടെ പാൽ സൂക്ഷിക്കുന്ന പാത്രങ്ങളും തകർന്നു.

കാറിൽ നാല് പേരുണ്ടായിരുന്നെങ്കിലും എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലും ഓട്ടോറിക്ഷകളിൽ ആളുകൾ ഇല്ലാതിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി.

 കാറിലുണ്ടായിരുന്നവർക്കും മറ്റുള്ളവർക്കും കാര്യമായ പരിക്കുകളില്ല. 

No comments