Breaking News

കെ.എസ്.ആര്‍.ടി.സി കാസറഗോഡ് ഡിപ്പോയില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ജീവനക്കാരെ അനുമോദിച്ചു


തിരുവോണ ദിവസം കെ.എസ്.ആര്‍.ടി.സി കാസറഗോഡ് ഡിപ്പോയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ജീവനക്കാരെ സഹപ്രവര്‍ത്തകര്‍ അനുമോദിച്ചു. അന്നേ ദിവസം മറ്റു സര്‍വീസുകള്‍ക്കും നല്ല കളക്ഷന്‍ ലഭിച്ചു എങ്കിലും 80239 രൂപ എന്ന റെക്കോര്‍ഡ് കളക്ഷനാണ് കണ്ടക്ടര്‍ ദേവപ്പ നായ്ക്കും ഡ്രൈവര്‍ റിയാസും നേടിയത്. കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകള്‍ കൂട്ടുന്ന രീതി പ്രകാരം 189 രൂപ ഇ.പി.കെ.എം ആണ് ഈ സര്‍വീസ് നേടിയത്. ഇത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആയി മാറി. തിരക്ക് മൂലം പതിനെട്ട് മണിക്കൂറോളം നിര്‍ത്താതെ ജോലി ചെയ്തിട്ടാണ് ഈ നേട്ടം കൈവരിച്ചത്. ചരിത്ര നേട്ടം കൈവരിച്ച ജീവനക്കാരെ കാസറഗോഡ് ഡിപ്പോയിലെ കണ്ടക്ടര്‍മാരുടെ കൂട്ടായ്മയാണ് അനുമോദിച്ചത്. എം.എം ഗിരീഷ് സ്വാഗതവും കെ.അനിത നന്ദിയും പറഞ്ഞു. സുജേഷ്, സുരേന്ദ്രന്‍, ഗൗരി, അനീഷ് വേണു, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.


No comments