Breaking News

കുറ്റിക്കോലിന് നവ്യാനുഭവം പകര്‍ന്ന് സഫ മീലാദ് റാലി സമാപിച്ചു


കുറ്റിക്കോല്‍ : പ്രവാചകര്‍ മുഹമ്മദ് നബി(സ) തങ്ങളുടെ ആയിരത്തി അഞ്ഞൂറ്റിഒന്നാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി 'ഖല്‍ബിലുണ്ട് എന്റെ നബി' എന്ന ശീര്‍ഷകത്തില്‍ കുറ്റിക്കോല്‍ സഫ സഅദിയ്യ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് സന്ദേശ റാലി കുറ്റിക്കോലിന് നവ്യാനുഭവം പകര്‍ന്ന് സമാപിച്ചു. 

സഫ വിദ്യാര്‍ത്ഥികളും സ്ഥാപന നേതാക്കളും പ്രാസ്ഥാനിക പ്രവര്‍ത്തകരും അണിനിരന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്‌കൗട്ടിന്റെയും ദഫിന്റെയും ഫ്‌ലവര്‍ ഷോകള്‍ അടങ്ങുന്ന വിവിധ പ്രദര്‍ശനങ്ങളുടെ ചുവടുവെപ്പുകളും പ്രവാചക പ്രകീര്‍ത്തന ഗീതങ്ങളും റാലിയെ ശ്രദ്ധേയമാക്കി.

ചെറിയ കാലം കൊണ്ട് സഫ വളര്‍ത്തിയെടുത്ത വൈജ്ഞാനിക മുന്നേറ്റം സഹകാരികളില്‍ ആവേശം ഉണ്ടാക്കി. സഫ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി കുറ്റിക്കോല്‍ ടൗണില്‍ സമാപിച്ചു.

സഫ ഭാരവാഹികളായ സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്,  കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എന്‍ എ മുഹമ്മദ് കുഞ്ഞി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ റസാഖ്, ഹസൈനാര്‍ സഅദി, സ്വാഗതസംഘം ഭാരവാഹികളായ ഉമര്‍ മാണിമൂല, റഹീം ഹാജി കരിവേടകം, ഇസ്മായില്‍ ബദവി കുറ്റിക്കോല്‍, വില്ലേജ് അബ്ദുല്‍ റഹ്മാന്‍, പ്രാസ്ഥാനിക നേതാക്കള്‍ സയ്യിദ് ഷംസുദ്ദീന്‍ തങ്ങള്‍ മാണിമൂല , അഷ്‌റഫ് സഖാഫി തലേകുന്ന്, ബേത്തലം മുഹമ്മദ് കുഞ്ഞി, സി ഇ മുഹമ്മദ് കുഞ്ഞി ചേടിക്കുണ്ട് മുനീര്‍ ഹിമമി മാണിമൂല, റഫീഖ് സഖാഫി കുറ്റിക്കോല്‍, അബൂബക്കര്‍ കുറ്റിക്കോല്‍,  അബ്ദുല്‍ ഹക്കീം അംജദി ഏണിയാടി, സി എ മുഹമ്മദ് കുഞ്ഞി കുണ്ടംകുഴി, നാസര്‍ കുന്നുമ്മല്‍, അബ്ദുല്‍ നാസര്‍ സുഹരി, ഖാദര്‍ പരപ്പ, എ ബി ശാഫി ഏണിയാടി, ഫാറൂഖ് സഖാഫി, ഹംസ കുറ്റിക്കോല്‍, എന്‍ എം ഹമീദ് ആനക്കല്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.


No comments