നർക്കിലക്കാട് മൗവേനിയിലും സമീപപ്രദേശങ്ങളിലും ക്ലോറിനേഷനും എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി
നർക്കിലക്കാട് : കോട്ടമല എസ്റ്റേറ്റിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ മൗവേനിയിലും സമീപപ്രദേശങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്ത് ക്ലോറിനേഷനും എലിപ്പനി പ്രതിരോധ ഗുളിക വിതരണവും നടപ്പിലാക്കി.
പഞ്ചായത്ത് പ്രസിഡന്റ് അനു പി.വി, വൈസ് പ്രസിഡന്റ് പ്രസീത രാജൻ, വാർഡ് മെമ്പർ ജോൺ ടി.വി, ജനപ്രതിനിധികളായ ജനാർദ്ദനൻ, പ്രകാശ് കെ.പി, രജനി രാജീവൻ എന്നിവർ ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിനിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരത് കെ.ആർ, എം.എൽ.എസ്.പി ജോസ്ന തുടങ്ങിയ ആരോഗ്യ പ്രവർത്തകരും പങ്കാളികളായി.
വെള്ളപ്പൊക്കത്തെ തുടർന്ന് പലിർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
No comments