പടന്നക്കാട് വെച്ച് നടക്കുന്ന കാസർഗോഡ് റവന്യൂ ജില്ല ടിടിഐ & അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ നിർവഹിച്ചു
കാഞ്ഞങ്ങാട്: ഈ മാസം 10, 11 തീയതികളിൽ പടന്നക്കാട് വെച്ച് നടക്കുന്ന കാസർഗോഡ് റവന്യൂ ജില്ല ടിടിഐ &അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം . കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ സ്കൂൾ മാനേജർ കെ.വി പ്രസാദിന് നൽകി ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം കൺവീനർ പി ലത, മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ ഒ പ്രതീഷ്, കൺവീനർ ആശാലത കെ വി . അരുൺകുമാർ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പയ്യന്നൂരിലെ റൈറ്റ് ബ്രൈയിൻ അഡ്വർടൈസിംഗ് സ്ഥാപന ഉടമ കെ. രാജഗോപാലനാണ് ലോഗോ രൂപകൽപ്പന ചെയ്തത്. 10 ലോഗോകൾ ലഭിച്ചു. ദുർഗ ഹയർ സെക്കൻ്ററി സ്‌കൂൾ ചിത്ര കലാ അധ്യാപകൻ ശ്യാം പ്രസാദ്, അശോകൻ ചിത്രലേഖ, പ്രഭാകരൻ അവതാർ എന്നിവരടങ്ങിയ ജ്യൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്.
No comments