Breaking News

പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ സ്പിരിറ്റ് വേട്ട ; ഒരാള്‍ പിടിയില്‍


പയ്യന്നൂര്‍: പെരുമ്പ നാഷണല്‍ ഹൈവേയില്‍ വന്‍ സ്പിരിറ്റ് വേട്ട. മംഗലാപുരത്ത് നിന്നും അടൂരേക്ക് പോകുകയായിരുന്ന കെഎ 09 എ 7095 നമ്പര്‍ ലോറിയില്‍ നിന്ന് 200 കന്നാസുകളിലായി നിറച്ച 7000 ലിറ്റര്‍ സ്പിരിറ്റ്  എക്‌സൈസ് സംഘം പിടികൂടി. പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ അടൂര്‍ സ്വദേശി അഖിലിനെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു

No comments