ഗവ.പ്രൈമറി സ്കൂളുകളിലെ പ്രഭാത ഭക്ഷണ വിതരണത്തിൻ്റെ ബളാൽ പഞ്ചായത്ത് തല ഉദ്ഘാടനം എടത്തോട് എസ്.വി.എം ഗവ.യുപി സ്കൂളിൽ വച്ച് നടന്നു
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ ഗവൺമെൻറ് പ്രൈമറി സ്കൂളുകളിൽ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ ലത നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷനായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ ദീപ മുഖ്യാതിഥിയായിരുന്നു. ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജിത , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫീന ഫൈസൽ, പ്രധാനാധ്യാപകൻ അലോഷ്യസ് ജോർജ്, പിടിഎ പ്രസിഡണ്ട് വിജയൻ കെ, എസ്.എം.സി ചെയർമാൻ രജീഷ് കുമാർ എം, എം പി ടി എ പ്രസിഡണ്ട് ചിഞ്ചു ജിനീഷ്, സീനിയർ അസിസ്റ്റൻറ് ശശിധരൻ കെ സ്റ്റാഫ് സെക്രട്ടറി സതീഷ് മാണിക്യൻ, സ്കൂൾ ലീഡർ ശിവമിത്ര ബാബു എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മിനി ഖോ - ഖോ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ടീമിൽ ഉൾപ്പെട്ട് മത്സരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾതലത്തിൽ പ്രഭാതഭക്ഷണ വിതരണം നടന്നു. ജി എൽ പി എസ് കനകപ്പള്ളിത്തട്ടിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്യാമള എ വി അധ്യക്ഷയായി. മെമ്പർമാരായ ശ്രീജ എം, ശ്രീധരൻ സി വി, ചന്ദ്രൻ ടിവി ഷാജൻ പൈങ്ങോട്ട്, പിടിഎ പ്രസിഡണ്ട് കെ ജോജി, പ്രധാന അധ്യാപിക ലൗലി ജോസഫ് എന്നിവർ സംസാരിച്ചു.
ജി എൽ പി എസ് ചുള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ മിനി ആൻറണി അധ്യക്ഷയായി. പഞ്ചായത്ത് മെമ്പർ ധന്യ ദേവിദാസ്,പിടിഎ പ്രസിഡണ്ട് ബിൻസ് മാത്യു, പ്രധാന അധ്യാപകൻ സി എസ് സജിമോൻ എന്നിവർ സംസാരിച്ചു.
ഗവൺമെൻറ് എൽ പി സ്കൂൾ പുഞ്ചയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ലക്ഷ്മി കുഞ്ഞികൃഷ്ണൻ അധ്യക്ഷയായി. മെമ്പർ റോസിലിൻ സിബി, പിടിഎ പ്രസിഡണ്ട് എം കുഞ്ഞമ്പു , പ്രധാന അധ്യാപകൻ എൻ ജെ ജോസഫ്എന്നിവർ സംസാരിച്ചു.
ജി എൽ പി എസ് കൊന്നക്കാട് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ സനോജ് മാത്യു അധ്യക്ഷനായി. മെമ്പർകുഞ്ഞിരാമൻ പാട്ടത്തിൽ പിടിഎ പ്രസിഡണ്ട് ബിനു തോട്ടേൻ,പ്രധാന അധ്യാപകൻ മാത്യു ജോസഫ് എന്നിവർ സംസാരിച്ചു
No comments