Breaking News

ഓണസമ്മാനമായി തയ്യേനി സ്വദേശിനി ആതിരയുടെ വീട്ടിൽ വെളിച്ചമെത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വിച്ച് ഓൺ നിർവഹിച്ചു



ചിറ്റാരിക്കാൽ : ആതിരയ്ക്ക് ഓണസമ്മാനമായി വീട്ടിൽ വൈദ്യുതി വെളിച്ചം എത്തി. തയ്യേനിയിലുണ്ടായ മലവെള്ളപ്പാച്ചിലിനെതുടർന്ന് തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിപ്പെട്ടതാണ് തയ്യേനി സ്കൂളിലെ പത്താംക്ലാസുകാരി ആതിര. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ വൈദ്യുതി ബിൽ കെഎസ്ഇബി വർക്കേഴ്സ്
അസോസിയേഷൻ (സിഐടിയു) നല്ലോമ്പുഴ യൂണിറ്റ് ഏറ്റെടുക്കുന്ന ചടങ്ങിൽ തന്റെ വീട്ടിൽ വൈദ്യുതി ഇല്ലാത്ത കാര്യം ആതിര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമിനോട് പറഞ്ഞു. അപ്പോൾതന്നെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ നല്ലോമ്പുഴ യൂണിറ്റും കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റും ആതിരയുടെ വീട്ടിലെ വൈദ്യുതികരണം
ഏറ്റെടുത്തു. ഓണത്തിനുമുമ്പ് അതിന്റെ പ്രവൃത്തി പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വിച്ച് ഓൺ നിർവഹിച്ചു. തയ്യേനി സ്കൂളിലെ അധ്യാപകരും കെഎസ്ഇബി കാഞ്ഞങ്ങാട് ഡിവിഷൻ ഭാരവാഹികളും വിവിധ സഹായങ്ങൾ നൽകി. അഞ്ജു ബാലകൃഷ്ണൻ അധ്യക്ഷയായി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി ജനാർദനൻ, ഗിരീഷ് കുമാർ, കെ പ്രഭാകരൻ, പി വി ജയരാജൻ, പഞ്ചായത്ത് അംഗം വി ശിവദാസൻ, സന്തോഷ്, എം എൻ പ്രസാദ്, കെ കെ അനീഷ് എന്നിവർ സംസാരിച്ചു. എ റാഫി സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു.

No comments