വീട്ടിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മഡിയനിലെ താത്രോടൻ ടി.കൃഷ്ണൻ്റെ ഭാര്യ ജാനകിയുടെ ( 74) മൃതദേഹമാണ് ഇന്നലെ രാവിലെ അജാനൂർ അള്ളങ്കോട്ട് പാലത്തിന് സമീപം പുഴക്കരയിൽ കണ്ടെത്തിയത്.
രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.
No comments