Breaking News

ആദൂർ നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ


കാസർകോട്: പ്രശസ്തമായ ആദൂർ, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. ബെള്ളൂർ, മദക്കയിലെ സതീശി(26)നെയാണ് ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടക, ബെട്ടംപാടിയിലെ ക്ഷേത്ര കവർച്ചാകേസിൽ പുത്തൂർ പൊലീസാണ് സതീശയെ ആദ്യം അറസ്റ്റു ചെയ്തത്.
ചോദ്യം ചെയ്യലിലാണ് ആഗസ്റ്റ് 24ന് രാത്രി നെട്ടണിഗെ മഹാലിംഗേശ്വരക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നത് സതീശയാണെന്നു വ്യക്തമായത്. ആഗസ്റ്റ് 18ന് കിന്നിംഗാർ, കൊച്ചിയിലെ കർഷകൻ മോഹന കൃഷ്ണ ഭട്ടിന്റെ റബ്ബർ പുരയിൽ നിന്നു 250 റബ്ബർഷീറ്റ് കവർച്ച ചെയ്തതും സതീശയാണെന്നുവ്യക്തമായി.
ഇക്കാര്യം പുത്തൂർ പൊലീസ് ആദൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ആദൂർ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയാണ് സതീശയെ കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സതീശയെ ക്ഷേത്രത്തിലും റബ്ബർപുരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
നെട്ടണിഗെ ക്ഷേത്രത്തിലെ സിസി ടി വി ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സതീശയെ പുത്തൂർ പൊലീസിന്റെ പിടിയിലായത് .



No comments