Breaking News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി


മലപ്പുറം: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതിൽ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.

മൂന്ന് പേർ പാറയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് മലവെള്ളപാച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മിർഷാദ് പ്രതികരിച്ചു. രണ്ട് പേർ ഫോൺ വന്ന് മാറി നിൽക്കുകയായിരുന്നു. താനടക്കം വെള്ളത്തിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. വന്യൂമന്ത്രി എ പി അനിൽകുമാർ അപകടസ്ഥലം സന്ദർശിച്ചു.

No comments