Breaking News

അണങ്കൂർ, ജെ.പി കോളനിയിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കാസർകോട്: അണങ്കൂർ, ജെ.പി കോളനിയിലെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തളങ്കര, പള്ളിക്കാൽ,പടുപ്പിൽ ഹൗസിലെ അബ്ദുൽ ഷഹീർ അനസി (33)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്.
2013ൽ ആണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ജ്യോതിഷ്. ചെങ്കള, സന്തോഷ് നഗറിൽ എത്തിയപ്പോൾ ഒരു സംഘം തടഞ്ഞു നിർത്തി ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്. പ്രസ്തുത കേസിൽ അബ്ദുൽ ഷഹീർ അനസിനെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഈ കാസർഗോഡ് വാർത്ത

No comments