Breaking News

ബളാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി


ബളാൽ: ബളാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിത പി.വി, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിരാമൻ, ജോസ് മാത്യു, പഞ്ചായത്ത് സെക്രട്ടറി ഗോകുൽ ജി. ഗോപി എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയതോടൊപ്പം വാക്സിനേഷൻ കാർഡുകളും വിതരണം ചെയ്തു.

No comments