Breaking News

കേരളത്തിൽ വേണമെന്ന ആഗ്രഹം മമ്മൂട്ടി കേന്ദ്രമന്ത്രിയെ അറിയിച്ചു; ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് ബേക്കലിൽ വരുമോ?...

ബേക്കൽ : അടുത്ത ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ് ബേക്കലിൽ സംഘടിപ്പിച്ചാലോ? അവാർഡ് സമർപ്പണത്തിനു വേദിയാകാൻ മികച്ച ടൂറിസം കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങൾക്ക് സമീപിക്കാമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ പ്രഖ്യാപനത്തിൽ ബേക്കലിനും പ്രതീക്ഷ. ഗുജറാത്തിൽ നർമദയുടെ തീരത്ത് കെവാദിയയിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രതിഭകൾ ഇത്തവണ ദേശീയ ബഹുമതി ഏറ്റുവാങ്ങിയത്. ഈ ചടങ്ങിൽ വച്ചാണ് രാജ്യത്തെ മറ്റു ടൂറിസം കേന്ദ്രങ്ങൾക്കും അവാർഡ് സമർപ്പണച്ചടങ്ങ് സംഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 72 വർഷത്തെ ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ ചടങ്ങ് ഡൽഹിക്കു പുറത്തു സംഘടിപ്പിച്ചത്. അതിഥികൾക്ക് പട്ടേൽ പ്രതിമയും നർമദ അണക്കെട്ടും സമീപത്തെ ഗാർഡനുമെല്ലാം പരിചയപ്പെടുത്തുന്ന ടൂറും
ഇതോടൊപ്പമുണ്ടായിരുന്നു. അടുത്ത തവണത്തെ ചടങ്ങ് കേരളത്തിൽ വരണമെന്ന ആഗ്രഹം മമ്മൂട്ടി തന്നെ കേന്ദ്രമന്ത്രിയെ അറിയിക്കുകയും ചെയ്തു.

No comments