Breaking News

ദേശീയ പാതയിൽ ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു...


കാഞ്ഞങ്ങാട് :ദേശീയ പാതയിൽ ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഒരാൾ വാഹനത്തിൽ കുടുങ്ങുകയും ഇടിയുടെ ആഘാതത്തിൽ  കാറിൽ നിന്നും സ്ത്രീ റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു.  കാസർകോട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കൂളിയങ്കാലിലെ അടിപ്പാത കഴിഞ്ഞുള്ള റോഡ് ജംഗ്ഷനിലാണ് അപകടം. ഏറെ അപകടസാധ്യതയുള്ള ഇവിടെ നിന്നും  കാർ ഡ്രൈവർക്ക് റോഡ് മാറിയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഫയർഫോഴ്സ് എത്തുന്നതിനിടെ നാട്ടുകാർ കാറിന്റെ ഡോർ പൊളിച്ച് കാറിൽ കുടുങ്ങിയ ഡ്രൈവറെയും റോഡിൽ വീണ് കിടന്നിരുന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയെയും ലോറി ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു. കാറിൽ ഒരു കുട്ടിയുമുണ്ടായിരുന്നു. ഹോസ്‌ദുർഗ് പൊലീസും സ്ഥലത്തെത്തി.


No comments