മാലോം : ചിറ്റാരിക്കാൽ ഉപജില്ല കലോത്സവ സംഘാടകസമിതി രൂപീകരണയോഗം നടന്നു.. 2026-27 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിൻ്റ സംഘാടക സമിതി രൂപീകരണ യോഗം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ ചേർന്നു. പിടിഎ പ്രസിഡണ്ട് പ്രമോദ് എൻ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ മിനി പോൾ സ്വാഗതം പറഞ്ഞു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ലത യോഗം ഉദ്ഘാടനം ചെയ്തു.ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. എ ഇ ഓ ജോയ എം ജോർജ് കലോത്സവം നടത്തിപ്പ് വിശദീകരണം ചെയ്തു.കലോത്സ നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികളുടെ കൺവീനർമാരെയും ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും തെരഞ്ഞെടുത്തു. കലോത്സവ ഫിനാൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് അവതരണവും നടത്തി. സബ്ജില്ലാ കലോത്സവ നടത്തിപ്പിനായുള്ള ആദ്യ സംഭാവന സ്വീകരണവും ചടങ്ങിൽ നടക്കുകയുണ്ടായി. പൂർവ വിദ്യാർത്ഥി സ്വീന ഡീ നായർ അവരുടെ അച്ഛൻ ദിനചന്ദ്രൻ നായരുടെ ഓർമ്മയ്ക്കായി അമ്പതിനായിരം രൂപയും , റിട്ടയേഡ് ഐഎസ്ആർഒ സയന്റിസ്റ്റ് ഗംഗാധരൻ നായർ 10000 രൂപയും, അജയകുമാർ മക്കാകോടൻ പറമ്പ 50,000 രൂപയും,ഹൈസ്കൂൾ വിഭാഗം അധ്യാപകർ രണ്ടുലക്ഷം രൂപയും സംഭാവനയായി നൽകുകയുണ്ടായി.
മാലോം ഫൊറോന വികാരി ജോസ് തൈക്കുന്നുംപുറം, ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ചാക്കോ , സോണി പൊടിമറ്റം എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. വിവിധ പാർട്ടി പ്രതിനിധികളായ ടി പി തമ്പാൻ ,സാജൻ പുഞ്ച എന്നിവരും കലോത്സവത്തിന്റെ ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ ഷിനോജ് സെബാസ്റ്റ്യൻ,വിവിധ അധ്യാപക സംഘടന പ്രതിനിധികളായ അലോഷ്യസ് ജോർജ്, വർഗീസ് നർക്കിലക്കാട്, മാർട്ടിൻ ജോസഫ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പ്രധാന അധ്യാപകൻ പ്രസാദ് എം കെ യുടെ നന്ദിയോടെ സംഘാടകസമിതി രൂപീകരണയോഗം സമാപിച്ചു.
ചിറ്റാരിക്കാൽ ഉപജില്ല കലോത്സവ സംഘാടകസമിതി രൂപീകരണയോഗം നടന്നു ...
Reviewed by News Room
on
5:29 AM
Rating: 5
No comments