Breaking News

ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി നിര്യാതനായി


ചുള്ളിക്കര: ചുള്ളിക്കര ടൗണിലെ ആദ്യകാല വ്യാപാരിയും പ്രദേശത്തെ സുപരിചിത വ്യക്തിത്വവുമായ സി. ചന്തുക്കുട്ടി (79) അന്തരിച്ചു.

അരനൂറ്റാണ്ടിലേറെയായി ചുള്ളിക്കരയിൽ സ്റ്റേഷനറി, ഫാൻസി, ഫൂട്ട്‌വെയർ വ്യാപാരം നടത്തിവരികയായിരുന്ന അദ്ദേഹം, ചുള്ളിക്കരയുടെ വികസന നാഴികക്കല്ലുകൾ അടുത്തറിഞ്ഞ് വളർന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു.

ഭക്ഷ്യവസ്തുക്കൾ ഒഴികെയുള്ള വീട്ടാവശ്യ സാധനങ്ങൾ ലഭ്യമായിരുന്ന അദ്ദേഹത്തിന്റെ കടയിൽ കയറാത്തവരോ അദ്ദേഹത്തെ പരിചയമില്ലാത്തവരോ ചുരുക്കമാണ്. വ്യാപാരി സമൂഹത്തിനും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ചുള്ളിക്കരയ്ക്ക് വലിയൊരു നഷ്ടമാണ്.

സൗദാമിനിയാണ് ഭാര്യ; സി.കെ. ബിന്ദു, സി.കെ. സിന്ധു, സി.കെ. സുധീപ് എന്നിവരാണ് മക്കൾ. പി.കെ. ഭരതൻ, മനോജ് കുമാർ, ധന്യ എന്നിവർ മരുമക്കളും, സി. കുഞ്ഞിക്കണ്ണൻ, സി. മാധവി, സി. ബാബു, സി. ബാലൻ, സി. വിജയൻ, സി. കാർത്യായനി, സി. നിർമല, സി. കുഞ്ഞിരാമൻ എന്നിവരും പരേതരായ സി. രാഘവൻ, സി. കുഞ്ഞമ്പു, സി. കുഞ്ഞികൃഷ്ണൻ എന്നിവർ സഹോദരങ്ങളുമാണ്.

പരേതന്റെ ഭൗതികശരീരം പൊതുദർശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10:00 മണിക്ക് ചുള്ളിക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.


No comments