Breaking News

കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


കോട്ടയം: കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി വിദ്യ വി ജി (45) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ചികിത്സാ പിഴവ് ഇല്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും

No comments