Breaking News

വൈദ്യശാസ്ത്ര രംഗത്തേക്ക് കടന്നുവന്ന യുവ ഡോക്ടർമാർക്ക് ഡി വൈ എഫ് ഐ യുടെ സ്നേഹാദരം


ഭീമനടി : എം ബി ബി എസ് ബിരുദം കരസ്ഥമാക്കി ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ഏയ്ഞ്ചൽ മാത്യുവിനും ബി എ എം എസ് ബിരുദം കരസ്ഥമാക്കി ആയുർവേദ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. ദർശന ദാമോദരനും ഡി വൈ എഫ് ഐ യുടെ സ്നേഹാദരം.

ഇരുവർക്കുമുള്ള സ്നേഹോപഹാരം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് പി.വി. അനു കൈമാറി. നാട്ടിൽനിന്ന് തന്നെ വൈദ്യശാസ്ത്ര രംഗത്തേക്ക് കടന്നുവന്ന രണ്ട് യുവ ഡോക്ടർമാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഡി വൈ എഫ് ഐ മൗക്കോട് മേഖല സെക്രട്ടറി ശ്രീകല പി.വി., ഡി വൈ എഫ് ഐ പൂങ്ങോട് യൂണിറ്റ് സെക്രട്ടറി അനന്ദു, തൃഷ്‌ണ, ബിജു എൻ.ടി. എന്നിവർ പങ്കെടുത്തു. 

No comments