ഗണ്ണേഴ്സ് കാസർഗോഡ് ഗണ്ണേഴ്സ് ഡേ ആഘോഷിച്ചു
ചീമേനി : ഇന്ത്യൻ ആർമി ആർട്ടിലറി കോർപ്സിന്റെ ഗണ്ണേഴ്സ് ഡേ ആഘോഷം ഗണ്ണേഴ്സ് കാസർഗോഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് ചീമേനി ട്രീഹുഡ് കൺവെൻഷൻ സെന്ററിൽ നടന്നു.
എൻ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. H/Captain വി കൃഷ്ണൻ അധ്യക്ഷനായി. കൃഷ്ണൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. H/Captain (AIG) വിജയൻ ആശംസകൾ നേർന്നു. Hav. തമ്പാൻ നായർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കുടുംബസംഗമം, കലാ-കായിക പരിപാടികൾ, ഉച്ചഭക്ഷണം, സമ്മാനദാനം എന്നിവ നടന്നു. കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുൻ ഗണ്ണേഴ്സും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് സൗഹൃദത്തിന്റെയും സൈനിക സ്മരണകളുടെയും സംഗമമായി.
No comments