കാലിച്ചാമരത്ത് നവംബർ 21 മുതൽ 25 വരെ പ്രൊഫഷണൽ നാടകോത്സവം; സംഘാടകസമിതിയായി
കരിന്തളം:കാലിച്ചാമരം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി നവംബർ 21 മുതൽ 25 വരെ കാലിച്ചാമരത്ത് നടക്കുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കാലിച്ചാമരത്ത് നടന്നു.യോഗം കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉൽഘാടനം ചെയ്തു.പാറക്കോൽ രാജൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് കാലിച്ചാമരത്തെ യുവ ഡോക്ടർമാരായ ആര്യ എസ് രാജ്, പി ഗോപിക എന്നിവരെ അനുമോദിച്ചു.
ആനക്കൈ ബാലകൃഷ്ണൻ, എ ആർ വിജയകുമാർ, ടി പി ശാന്ത, വാർഡ് മെമ്പർ വി വി യശോദ ,പവിത്രൻ ആവണി, കയനി മോഹനൻ എന്നിവർ സംസാരിച്ചു. ഒ എം ബാലകൃഷ്ണൻ സ്വാഗതവും വി മധുസൂദനൻ നന്ദിയും പറഞ്ഞു പറഞ്ഞു.
ഭാരവാഹികളായി
ആനകൈ ബാലകൃഷ്ണൻ (ചെയർമാൻ), ഒ എം ബാലകൃഷ്ണൻ (ജനറൽ കൺവീനർ).വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു
No comments