Breaking News

കാലിച്ചാമരം -ബിരിക്കുളം - പരപ്പ റോഡ് മെക്കാഡം ചെയ്യണം ; ഓട്ടൊ തൊഴിലാളി യൂണിയൻ സി ഐ ടി യു കാലിച്ചാമരം യൂണിറ്റ് സമ്മേളനം


കരിന്തളം: കാലിച്ചാമരം -ബിരിക്കുളം - പരപ്പ റോഡ് മെക്കാഡം ചെയ്യണമെന്ന് ഓട്ടൊ തൊഴിലാളി യൂണിയൻ സി ഐ ടി യു കാലിച്ചാമരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കാലിച്ചാമരത്ത് നടന്ന സമ്മേളനം സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഒ.വി.രവീന്ദ്രൻ , കയനി മോഹനൻ , കെ. പ്രിയേഷ് , കെ.ജനാർദ്ദനൻ , പി.വി. പ്രദീപ് കുമാർ സംസാരിച്ചു. സി. ലാലു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സി.ദിനേശൻ - പ്രസിഡണ്ട് .

കെ.വി.രാജേന്ദ്രൻ - വൈസ് പ്രസിഡണ്ട് . 

കെ.കുഞ്ഞികൃഷ്ണൻ-സെക്രട്ടറി 

കെ.ഗിരീഷ കുമാർ ജോയിന്റ് സെക്രട്ടറി .

No comments