Breaking News

വായനയുടെ മധുരം തേടി കുട്ടികൾ വായനശാലയിലെത്തി... കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്


അടുക്കം : ദൃശ്യമാധ്യമങ്ങളുടെ  കടന്നുവരവില്ലാത്ത കാലത്ത് പഴയ കാല തലമുറകളിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്.ലൈബ്രേറിറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി.പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു, കെ.കെ അബൂബക്കർ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം  എവി മധു സംസാരിച്ചു. കെ.വി മനോജ് കുമാർ ,അനിത പി പി  ,സുഷമ കെ ,ദിയ സി എന്നിവർ സംസാരിച്ചു വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ  അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു.

No comments