Breaking News

കാരാട്ട് ടാഗോർ വായനശാലയിൽ ഗ്രന്ഥശാലാ വാരാഘോഷ സമാപനം; അക്ഷരദീപം തെളിയിച്ചു


പരപ്പ : കാരാട്ട് ടാഗോർ വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ സമാപനവും ഗ്രന്ഥശാലാദിനത്തോടനുബന്ധിച്ചുള്ള അക്ഷരദീപം തെളിയിക്കലും നടത്തി. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. സജിത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം ടി.എൻ. ബാബു അധ്യക്ഷത വഹിച്ചു. ആബിദ അസീസ്, ഷെജിനി സെബാസ്റ്റ്യൻ, മനു എം., ടി.എൻ. അജയൻ, കെ. സുരേശൻ, ഹരിഹരൻ ബി. എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതവും സുധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. എ.പി. സജിത്ത് ആദ്യ അക്ഷരദീപം തെളിയിച്ചു.

No comments