Breaking News

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും അപ്രഖ്യാപിത പവർകട്ടിലും പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കെഎസ്ഇബി ഓഫീസുകളിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി


രാജപുരം : കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും, അപ്രഖ്യാപിത പവർ കട്ടിലും പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി പനത്തടി, കള്ളാർ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസുകളിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. പനത്തടിയിൽ ബളാന്തോട് കെഎസ്ഇബി ഓഫീസിലേക്ക് നടന്ന പ്രകടനം മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ബിജെപി ജില്ലാ കമ്മിറ്റിയംഗം ആർ സൂര്യനാരായണ ഭട്ട്, പ്രതീഷ്കുമാർ കെ.എസ് എന്നിവർ സംസാരിച്ചു. മോഹനൻ കോട്ടക്കുന്ന്, രാമകൃഷ്ണൻ സി, ഉദയൻ വി, പി ഗണേശൻ നായിക്ക്, വി കൃഷ്ണൻകുട്ടി നായർ, കുമാരൻ മാട്ടക്കുന്ന്, ധനൂപ് ദാമോധരൻ, രഞ്ജു ടി.എസ്, അനിഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.

കള്ളാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജപുരം കെഎസ്ഇബി ഓഫീസിലേക്ക് നടന്ന പ്രകടനം ജില്ലാ സെക്രട്ടറി എൻ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ചന്ദ്രൻ പന്നിതോളം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി, ജില്ലാ കമ്മറ്റിയംഗം എ.കെ മാധവൻ, മണ്ഡലം ട്രഷറർ കൃഷ്‌ണകുമാർ, മണ്ഡലം സെക്രട്ടറിമാരായ ഗോപി ഒരള, ഭരതൻ, എസ്.ടി മോർച്ച ജില്ലാ സെക്രട്ടറി ഹരീഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശശീന്ദ്രൻ കൊട്ടാടി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മധു കൊട്ടോടി, ശശി അടോട്ടുകയ, ഭാസ്കരൻ കുടുബൂർ എന്നിവർ നേതൃത്വം നൽകി.

No comments