Breaking News

എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി മംഗൽപാടിയിലെ ഒളയം ഗ്രാമത്തിന് അഭിമാനമായിരിക്കുകയാണ് അബ്സർ ഫവാസ്


കുമ്പള: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടി മംഗൽപാടിയിലെ ഒളയം ഗ്രാമത്തിന് അഭിമാനമായിരിക്കുകയാണ് അബ്സർ ഫവാസ്. നിരന്തര പരിശ്രമത്തിലൂടെയും അർപ്പണബോധത്തിലൂടെയുമാണ് ഈ വിജയം ഫവാസിന് കൈവരിക്കാനായത്. ഗ്രാമത്തിലെ ആദ്യ ഡോക്ടറാണ് ഫവാസ്. മുംബൈയിലെ അബൂബക്കറിന്റെയും ഫൗസിയ അബൂബക്കറിന്റെയും മകനാണ് ഫവാസ്. മുംബൈയിലാണ് ഫവാസിന്റെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്. പിന്നീട് മുട്ടം, കുമ്പള ഹയർസെക്കൻഡറി സ്കൂളുകളിലും പഠനം പൂർത്തിയാക്കി. പ്ലവിന് ശേഷം നീറ്റ് പരീക്ഷയ്ക്ക് വേണ്ടി പാലയിലെ കോച്ചിങ് സെന്ററിൽ ചേർന്നു. പരീക്ഷയിലെ വിജയത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടി. ഒരു ഡോക്ടറാകണമെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ഫവാസ് ഇപ്പോൾ. ഫവാസിന്റെ വിജയത്തിൽ നാട്ടുകാർ അഭിനന്ദിച്ചു. അർഷാദ് ഫൈയിസ്, ആയിഷ അഫ്രീൻ, അശ്രീൻ മറിയം എന്നിവരാണ് സഹോദരങ്ങൾ. പിതാവ് അബൂബക്കർ വർഷങ്ങളായി മുംബൈയിലാണ്. മുംബൈയിലെ കേരള മുസ്ലീംജമാഅത്ത് കൗൺസിലംഗമാണ്.

No comments