അനുസ്മരണ യോഗം സംഘടിപ്പിച്ചു
പരപ്പ : നാഷണൽ കോൺഗ്രസിൻ്റെ കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡൻ്റായും, ബ്ലോക്ക് കമ്മറ്റി ട്രഷററായും ദീർഘകാലം കാസർഗോഡ് ജില്ലാ ഹൗസിങ് സൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ച് ബിരിക്കുളം പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപടുത്തുയർത്തിയ മാർഗദർശിയായ നേതാവ് പൊള്ളക്കട കണ്ണേട്ടൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയംകോട് രാജീവ്ഭവനിൽ മണ്ഡലം വൈസ് പ്രസിഡണ്ട് അജയൻ വേളൂരിൻ്റെ അധ്യക്ഷതയിൽ നടന്നു. ഫോട്ടോ അനാച്ഛാദനം ചെയ്ത് കൊണ്ട് അനുസമരണ യോഗം ഉദ്ഘാടനം കെ പി സി സി സെക്രട്ടറി എം അസിനാർ നിർവ്വഹിച്ചു. പുഷ്പാർച്ചനയ്ക്ക് നീലേശ്വരം ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ടി വി കുഞ്ഞിരാമൻ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ മാസ്റ്റർ , നൗഷാദ് കാളിയാനം, ഇ തമ്പാൻ നായർ, സി വി ബാലകൃഷ്ണൻ, ജയകുമാർ ചാമക്കുഴി, ബാലഗോപാലൻകാളിയാനം,ശശി ചാങ്ങാട്, ഷൈലജ മുരളി ,ഗീതാ രാമചന്ദ്രൻ , തുടങ്ങിയവർ നേതൃത്വം നല്കി.
No comments