Breaking News

ക്വർട്ടേഴ്സ് കോമ്പൗണ്ടിൽ കയറിയ മുള്ളൻ പന്നിയെ അടിച്ചു കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കോടതിയിൽ കീഴടങ്ങി


കാഞ്ഞങ്ങാട്: ക്വർട്ടേഴ്സ് കോമ്പൗണ്ടിൽ കയറിയ മുള്ളൻ പന്നിയെ അടിച്ചു കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കോടതിയിൽ കീഴടങ്ങി.കുശാനഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് എന്ന കണ്ണൻ(26),ചുമട്ടുതൊഴിലാളി ചാരുദാസൻ (36), ആവിയിൽ സ്വദേശി അനിൽ എന്ന മണി (26) എന്നിവരാണ് ഇന്നലെ ഹോസ്ദുർഗ് കോടതിയിൽ ഹാജരായത്. പ്രതികളെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട് ആവിയിൽ ഈ മാസം 20 നാണ് സംഭവം. 19 ന് രാത്രിയിൽ ക്വർട്ടേഴ്സ് എത്തി മുള്ളൻ പന്നിയെ പൂട്ടിയിട്ടുകയും 20 ന് കെട്ടിട ഉടമ കാജാ യൂസഫ് സലീം രഞ്ജിത്ത്, ചാരുദാസൻ, അനിൽ എന്നിവരെ വിവരമറിയിക്കുകയും ഇവർ എത്തി റും തുറന്നപ്പോൾ ഓടി പോയ മുള്ളൻപന്നിയെ കല്ലെറിഞ്ഞു അടിച്ചു കൊലപ്പെടുത്തി. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ്
ഓഫീസർമാരായ ജിതിൻ, അനശ്വര
സംഭവം സ്ഥലം പരിശോധിക്കുകയും സിസിടിവി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു
കെട്ടിട ഉടമ കാജാ യൂസഫ് സലീമിനെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളായ മൂന്നുപേരും ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരാകുകയായിരുന്നു

No comments