പി. സുമൈദൻ നായർ അനുസ്മരണം ബിജെപി നേതാവായിരുന്ന പി. സുമൈദൻ നായരുടെ ചരമദിനം ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു..
വെള്ളരിക്കുണ്ട് : ബിജെപി നേതാവായിരുന്ന പി. സുമൈദൻ നായരുടെ ചരമദിനം ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ ചരിച്ചു. ജില്ലാ സെക്രട്ടറി എൻ . മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സാജൻ പുഞ്ച അധ്യക്ഷനായി. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി വി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണംനടത്തി. ചടങ്ങിൽ വച്ച് പ്രമുഖ പരിസ്ഥിതി സൗഹൃദ ജൈവ കർഷകൻ കോരൻ മരുതും കുളത്തിനെ ബി.ജെ.പി. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി പൊന്നാടയണിയിച്ച് ആദരിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത് പറ ക്കളായി , മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.എസ്. രമണി, ബി.എം.എസ് മേഖലാ സെക്രട്ടറി റജികുമാർ, ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.സുരേഷ് കുമാർ, ഉത്തമൻ വെള്ളരിക്കുണ്ട്, പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് കണ്ണീർവാടി, വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു
No comments