തായന്നൂർ മാണിയൂർ ക്ലീനിപാറ ജംങ്ഷനിലെ റോഡരികിൽ 'പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട 6 പേർ പിടിയിൽ... 32,300 രൂപ പിടിച്ചെടുത്തു
പരപ്പ : തായന്നൂർ മാണിയൂർ ക്ലീനിപാറ ജംങ്ഷനിലെ റോഡരികിൽ 'പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട 6 പേർ പിടിയിൽ. സ്ഥലത്തുനിന്നും 32300 രൂപ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചീട്ടുകളി സംഘത്തെ അമ്പലത്തറ പൊലീസ് പിടികൂടിയത്. എസ്ഐ സവ്യസാചിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസെത്തിയത്. പൊലീസിനെ കണ്ട് സംഘം ഓടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. പ്രദീഷ് , സുജിത്ത് , സഹീർ , രമേശൻ , ബാലകൃഷ്ണൻ എന്നിവരെ പിടികൂടി നോട്ടീസ് നൽകി. എഎസ്ഐ ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുട്ടി എന്നിവരും റെയ്ഡിനെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
No comments