നീലേശ്വരത്ത് മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍
നീലേശ്വരം: പുരാവസ്തു വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഒ.ജെ ജനീഷിന് നേരെ നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നെങ്കിലും, അത് മറികടന്ന്് പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
No comments