Breaking News

ഇവിടെയൊരു റോഡുണ്ടായിരുന്നു.. വെസ്റ്റ്എളേരി വരക്കാട് കോൺവൻ്റ്- കുടുംബാരോഗ്യ കേന്ദ്രം റോഡിൽ കാൽനടയാത്ര പോലും ദുഷ്ക്കരം


നർക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ 12-ാം വാർഡ് പരിധിയിലെ വരക്കാട് കോൺവെൻ്റ്- കുടുംബാരോഗ്യ കേന്ദ്രം റോഡിൽ കാൽ നടയാത്ര പോലും ദുരിതം.കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ തന്നെ റോഡ് ചെളിക്കുളമായി. വരക്കാട് ഹയർ സെക്കണ്ടറി സ്കൂൾ ,അംഗൻവാടി , കുടുംബാരോഗ്യകേന്ദ്രം , വിവിധ ആരാധാനാലയങ്ങൾ എന്നിവിടങ്ങളിലേക്കും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ യാത്ര ചെയ്യുന്ന റോഡിനാണ് ഈ ദുർഗതി .കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാരാണ് ഇവിടെ കുഴിയടച്ചത് . മഴക്കാലമായാൽ നടന്നു പോകാൻ പോലും കഴിയാത്ത സ്ഥിതി വരുമെന്ന് സ്കൂൾ കുട്ടികൾ പറഞ്ഞു.

No comments