Breaking News

ഒടയംചാൽ ആലടുക്കത്ത് റോഡരികിലെ കുഴി അപകടം ക്ഷണിച്ചു വരുത്തുന്നു വാട്ടർ അതോറിറ്റി കുഴിച്ച ആഴത്തിലുള്ള കുഴിയാണ് മൂടാതെ കിടക്കുന്നത്


ഒടയംചാൽ:  കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയോരത്ത് ഒടയംചാൽ ആലടുക്കത്ത് വാട്ടർ അതോറിറ്റി കുഴിച്ച കുഴി മൂടാതെ കിടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ പാതയിലെ വളവിനോട് ചേർന്നാണ് വലിയ ആഴത്തിലുള്ള കുഴിയെടുത്ത് മൂടാതെ വച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നതും അപകടത്തിന് ആക്കം കൂട്ടുന്നു.പല സ്ഥലങ്ങളിലും ശുദ്ധജല വകുപ്പ് കുഴിയെടുത്ത് മുടാതെ പോകുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്.  കുഴിയെടുക്കുന്ന സമയത്ത് റോഡുകളിൽ കൃത്യമായ സുരക്ഷാ സൂചനാ സംവിധാനങ്ങളോ ഏർപ്പെടുത്താറുമില്ല. രാത്രിയിൽ കാൽനടയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.

No comments