Breaking News

റാണിപുരം കേബിൾ കാർ അപകടം:ഓപ്പറേറ്ററായ യുവാവ് മരിച്ചു


പാണത്തൂർ : റാണിപുരം ഗ്ലാസ് ബ്രിഡ്ജിൽ ഉണ്ടായ കേബിൾ കാർ അപകടത്തിൽ പരിക്കേറ്റ ചാമുണ്ഡിക്കുന്ന് സ്വദേശിയായ ജീവനക്കാൻ മരിച്ചു.  പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ (24)ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെയായിരുന്നു സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്.

No comments