Breaking News

അജ്ഞാത മൃതദേഹം കണ്ടെത്തി; കുമ്പള കോസ്റ്റല്‍ പോലീസ് അറിയിപ്പ്


ഉപ്പള അയില കടല്‍ത്തീരത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം 65 വയസ്സ് പ്രായവും 170 സെന്റിമീറ്റര്‍ ഉയരവുമുള്ള, കറുത്ത നിറത്തിലും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുമ്പള കോസ്റ്റല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മൃതദേഹം മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചറിയാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ കുമ്പള കോസ്റ്റല്‍ പോലീസുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.


No comments