Breaking News

പരപ്പ പ്രതിഭാ നഗർ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം ; ആഘോഷകമ്മറ്റി രൂപീകരിച്ചു


പരപ്പ : പരപ്പ പ്രതിഭാ നഗർ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തുന്ന തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ആഘോഷകമ്മറ്റി രൂപീകരിച്ചു. 2026 നവംബർ 10,11,12 തീയതികളിൽ നടക്കുന്ന മഹോത്സവത്തിന്റെ ആഘോഷകമ്മറ്റി രൂപീകരണ യോഗം ശ്രീ കെ ബാലൻ മാസ്റ്റർ ഉത്ഘടനം ചെയ്തു. കെ തമ്പാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വി കൃഷ്ണൻ, കെ ടി ദാമോദരൻ, വി മാധവൻ, കെ ദാമോദരൻ മാസ്റ്റർ, ടി അനാമയൻ, സുഭാഷ് ബാബു അടിയോടി, വിജയൻ കോട്ടക്കൽ,കെ കുഞ്ഞമ്പു നായർ, രമേശൻ ടി കെ, അജിത ഉദയൻ, ടി. ത്രിവേണി ടീച്ചർ സംസാരിച്ചു. ആഘോഷകമ്മറ്റി ഭാരവാഹികൾ ആയി

പള്ളിക്കൈ അച്ഛൻ പി കുഞ്ഞമ്പു നായർ, പി ആർ ശ്രീകുമാർ, കെ ടി ദാമോദരൻ, എ തമ്പാൻ നായർ ( രക്ഷാധികാരികൾ )

കെ ബാലൻ മാസ്റ്റർ (ചെയർമാൻ ), കെ തമ്പാൻ മാസ്റ്റർ (വർക്കിംഗ്‌ ചെയർമാൻ), സുഭാഷ് ബാബു അടിയോടി, വിജയൻ കോട്ടക്കൽ ( വൈസ് ചെയർമാൻമാർ )

വി കൃഷ്ണൻ ( ജനറൽ കൺവീനർ ), തമ്പാൻ സി, രമേശൻ ടി കെ ( കൺവീനർമാർ )പദ്മനാഭൻ എ (ട്രഷറർ ) വിവിധ സബ്കമ്മറ്റികളെയും തെരഞ്ഞെടുത്തു.

No comments