റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ 9,000 രൂപ ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ തൊഴിലാളികൾ
പരപ്പ: റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ 9,000 രൂപ ഉടമയെ കണ്ടെത്തി തിരികെ നൽകി പരപ്പയിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ അംഗങ്ങൾ മാതൃകയായി.
ഇന്ന് ഉച്ചയോടെ ബാനത്തേക്ക് ഓട്ടം പോയ അനീഷ് പ്രതിഭാ നഗറിനാണ് റോഡിൽ നിന്ന് പണം കളഞ്ഞുകിട്ടിയത്. ബാനത്ത് ചെങ്കൽപ്പണിയുമായി ബന്ധപ്പെട്ട് പോയ വെള്ളരിക്കുണ്ടിലെ സാബുവിന്റെ കൈയിൽനിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്, ഓട്ടോ തൊഴിലാളികൾ സാബുവിനെ കണ്ടെത്തി പണം കൈമാറുകയായിരുന്നു.
No comments