Breaking News

സിപിഐഎം പ്രതിഷേധ കൂട്ടായ്മ നടത്തി ഇടത്തോട് റോഡ് നിർമാണം ഉടൻ ആരംഭിക്കണം


നീലേശ്വരം : നീലേശ്വരം ആലിൻകീഴിലെ രശ്മിയുടെ കരകൗശല മികവ് വിദേശ രാജ്യങ്ങളിലടക്കം വൈറൽ. ചെറുപ്പം മുതലേ ഉള്ളിൽ കൊണ്ടുനടന്ന ചിത്രരചനയോടുള്ള മോഹമാണ് രാശ്മിയെ ക്രാഫ്റ്റ് ആർട്ടിസ്റ്റാക്കി മാറ്റിയത്. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മ്യൂറൽ പെയിന്റിങ്ങിൽ പരിശീലനം നേടിയത് വഴിത്തിരിവായി. ഇൻസ്റ്റാഗ്രാമിൽ കണ്ട മുത്തപ്പന്റെ രൂപമുള്ള നെറ്റിപ്പട്ടം ആകർഷിച്ചപ്പോൾ സ്വയം നിർമ്മിച്ചു നോക്കി. അത് ചീമേനി മുത്തപ്പൻ മഠപ്പുരയിൽ സമർപ്പിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും ഓർഡറുകൾ എത്താൻ തുടങ്ങി. ഇതോടെ നെറ്റിപ്പട്ട നിർമാണം ഗൗരവമായി ഏറ്റെടുത്തു. സാധാരണ കണ്ടുവരുന്ന രൂപങ്ങൾക്ക് പുറമെ ശ്രീകൃഷ്ണൻ, മുരുകൻ, തിരുവപ്പൻ, പോതി തെയ്യം തുടങ്ങിയ ദൈവ സങ്കൽപ്പങ്ങളെയും മനോഹരമായ പൂക്കളങ്ങളെയും നെറ്റിപ്പട്ടത്തിൽ കോർത്തിണക്കിയാണ് രശ്മി തന്റെ കലാസൃഷ്ടികൾവേറിട്ടതാക്കുന്നത്. ഓസ്ട്രേലിയയിലേക്ക് എട്ട് തെയ്യം രൂപത്തിലുള്ള നെറ്റിപ്പട്ടങ്ങളാണ് ഇതിനകം രാശ്മി നിർമിച്ച് നൽകിയത്. കൂടാതെ യുടെ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും കലാ വിസ്മയങ്ങൾ എത്തിക്കഴിഞ്ഞു. പാലക്കാട്, തൃശൂർ
എന്നിവിടങ്ങളിൽനിന്നാണ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. സഹോദരന്റെ ഭാര്യ അയനയും പിന്തുണയുമായി കൂടെയുണ്ട്. റെഡിമെയ്ഡ് പൂക്കളവും ഇവർ നിർമിച്ചെടുത്തിട്ടുണ്ട്. പരമ്പരാഗത കലാരൂപങ്ങളെയും കരവിരുതിനെയും സമന്വയിപ്പിച്ച് ഈ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവകലാകാരി. ആലിൻകീഴിലെ സുധാകരൻ--രമണി ദമ്പതികളുടെ മകളാണ് രശ്മി. ഭർത്താവ് സജിത്ത് സൗദിയിലാണ്. മകൻ റിഷ്ബിൻ.

No comments