പടന്നക്കടപ്പുറം പട്ടേൽ കടപ്പുറത്ത് നിർമാണത്തൊഴിലാളിയായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പടന്നക്കടപ്പുറം പട്ടേൽ കടപ്പുറത്ത് നിർമാണത്തൊഴിലാളിയായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിച്ചാരക്കടവിലെ സി തമ്പാന്റെ മകൻ കെപി ഷൈജു(34)വാണ് മരിച്ചത്. ടൈൽസ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യുവാവ് താമസിക്കുന്ന വീടിന്റെ കഴുക്കോലിലാണ് കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. കാർത്യായനിയാണ് മാതാവ്. സുകന്യയാണ് ഭാര്യ. രാമിക, ധ്വൻ ദേവ് എന്നിവരാണ് മക്കൾ. ബൈജു, ഷൈനി എന്നിവരാണ് സഹോദരങ്ങൾ.
No comments