Breaking News

കുടുംബശ്രീയുടെയും ജെന്റർ റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തിൽ ഭീമനടിയിൽ 'സ്ത്രീശക്തി സംഗമം' സംഘടിപ്പിച്ചു സംരംഭകയായ സതി, ക്യാൻസർ അതിജീവിത കെ.വി സ്വാതി എന്നിവരെ ആദരിച്ചു


ഭീമനടി: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ജെന്റർ റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തിൽ 'സ്ത്രീശക്തി സംഗമം' സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ മോളിക്കുട്ടി പോൾ  ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ അധ്യക്ഷയായി.ചടങ്ങിൽ സ്ത്രീപക്ഷ നവകേരള ക്യാമ്പയിനുമായി ബന്ധപ്പെട്ട് സിഡിഎസ് ക്രോഡീകരിച്ച 'സ്ത്രീപക്ഷ നവകേരള കർമ്മ പദ്ധതി ' പഞ്ചായത്തിന് സമർപ്പിച്ചു. കമ്മ്യൂണിറ്റി കൗൺസിലർമാരായ ജിനി ജോസഫ് കർമ്മ പദ്ധതി വിശദീകരണവും, എം ഡി  ഷൈബി ക്ലാസ് എടുക്കുകയും ചെയ്തു.  പ്രതിസന്ധികളെ നേരിട്ട് സംരഭകയായ കുടുംബശ്രീ അംഗം സതി, ക്യാൻസറിനെ അതിജീവിത കെ വി സ്വാതി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി  ചെയർപേഴ്സൺ സി വി അഖില, പഞ്ചായത്ത് അംഗങ്ങളായ ടി വി രാജീവൻ, ബിന്ദു മുരളീധരൻ എന്നിവർ സംസാരിച്ചു

No comments