Breaking News

ബളാൽ പഞ്ചായത്തിൽ വികസന മുരടിപ്പ് ആരോപിച്ച് സി.പി.ഐ.എം മാലോം ലോക്കൽ കമ്മറ്റി വാഹന പ്രചരണജാഥ നടത്തി


വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിൽ വികസന മുരടിപ്പ് ആരോപിച്ച് സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി വാഹനപ്രചരണ ജാഥ നടത്തി. മൂന്ന് പതിറ്റാണ്ടായി ബളാലിൽ പഞ്ചായത്തിൻ്റേതായ ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും  ഏറ്റവും കൂടുതൽ ആദിവാസി ഊരുകളുള്ള പഞ്ചായത്തിൽ ആ ജനവിഭാഗം ഏറെ അവഗണനയാണ് അനുഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടയാണ് സിപിഐഎം ജാഥ നടത്തുന്നത്. കെ ദിനേശൻ ലീഡറും കെ ഡി മോഹനൻ മാനേജരുമായ ജാഥ വ്യാഴം രാവിലെ 9.30ന് പുഞ്ചയിൽ ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു.പി കൃഷ്ണൻ അധ്യക്ഷനായി. എൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.തുടർന്ന് പുല്ലൊടി, ചുള്ളി, കാര്യോട്ടുചാൽ, വള്ളിക്കൊച്ചി, മുട്ടോംകടവ് സ്വീരണങ്ങൾക്ക് ശേഷം വൈകിട്ട് കൊന്നക്കാട് സമാപിച്ചു. സമാപനയോഗം ഏരിയാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കൊന്നക്കാട് അധ്യക്ഷനായി.എൽ ശ്രീജിത്ത് സ്വാഗതം പറഞ്ഞു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർ കെ ദിനേശൻ, മാനേജർ കെ ഡി മോഹനൻ, ടി പി തമ്പാൻ, സി വി ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്,  അരുപ് പുഞ്ച, ജോജോ കല്ലുപറമ്പിൽ, കെ അനിൽകുമാർ, മനോജ് കാട്ടാമ്പള്ളി, അരവിന്ദാക്ഷൻ, രാജേഷ് മണിയറ, പി പി സിബി, എം കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു

No comments