Breaking News

ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലാതല ജാഗ്രതസമിതി ശില്പശാല സംഘടിപ്പിച്ചു

കാസറഗോഡ്:  ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, എന്നിവയുടെ നേതൃത്വത്തിൽ ജില്ലാതല ജാഗ്രതസമിതി ശില്പശാല കാസറഗോഡ് സിറ്റി ടവർ ഹാളിൽ വച്ച് സംഘടിപ്പിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന.വി.എസ് സ്വാഗതം പറഞ്ഞു. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ബേബി ബാലകൃഷ്ണൻ അധ്യക്ഷ സ്ഥാനം വഹിച്ചു സംസാരിച്ചു.ബഹു.പ്രിൻസിപ്പൽ ജില്ലാ & സെഷൻ ജഡ്ജ് സി. കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ  ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഷാനവാസ് പദൂർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അഡ്വ.സരിത.എസ്.എൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്, പ്രദീപൻ കെ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി സുരേന്ദ്രൻ,ജില്ലാതല ജാഗ്രത സമിതി അംഗങ്ങളായ  എം.സുമതി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മഹിളാ ശക്തി കേന്ദ്ര വനിതാ ക്ഷേമ ഓഫീസർ സുന.എസ്.ചന്ദ്രൻ നന്ദി രേഖപെടുത്തി. സബ്ബ് ജഡ്ജും ഡിഎൽഎസ്എ സെക്രട്ടറിയുമായ ശുഹൈബ്.എം സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ജില്ല പഞ്ചായത്ത് പ്രോജക്ട് ഫെസിലിറ്റേറ്റർ

കൃഷ്ണൻ ജാഗ്രതാ സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിലും, ജെസി ട്രെയിനർ വേണുഗോപാൽ  വ്യക്തിത്വ വികസനം എന്ന വിഷയത്തിലും  ക്ലാസ്സ്‌ കൈകാര്യം ചെയ്തു.ജില്ല പഞ്ചായത്ത്‌ പൊതുമരാമത്ത് ചെയർപേഴ്സൺ കെ.ശകുന്തള, ജില്ലാതല ജാഗ്രത സമിതി അംഗം സി സുബൈദ. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജീവനക്കാരായ രാജി ചാക്കോ, സത്യവതി ടി, മധു. പി , രജില സി. കെ , മണികണ്ഠൻ. കെ, മഹിളാ ശക്തികേന്ദ്ര ജില്ലാ കോർഡിനേറ്റർ പ്രസീത. എം, ശില്പ. കെ, കാസറഗോഡ് വുമൺ സെൽ എസ് ഐ ചന്ദ്രിക. ടി. കെ, വുമൺ സെൽ  സബ്ബ് സിവിൽ പോലീസ് ഓഫീസർ സുപ്രിയ ജേക്കബ്, വുമൺ സെൽ ഫാമിലി കൗൺസിലർ  രമ്യ മോൾ എസ് എന്നിവരടക്കം 100 പേർ ഏകദിന ശില്പ ശാലയിൽ പങ്കെടുത്തു.

No comments