Breaking News

പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊല്ലമ്പാറ സ്വദേശിയായ പ്രതിയെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു


നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴി യുകയായിരുന്ന പ്രതിയെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമ്പാറ വേട്ടറാടിയിലെ ആനിത്തോട്ടത്തിൽ ഹൗസിൽ കെ ജെ ബിജു മാത്യുവിനെ(49)യാണ് എസ്ഐ രാജീവനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 18നാണ് ബിജു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. പിഞ്ചുകുഞ്ഞിനെയും കൊണ്ട് വീടിന് സമീപത്ത് അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെയാണ് ബിജുമാത്യു മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. അന്യസംസ്ഥാന തൊഴിലാളികളെ മറ്റൊരു സ്ഥലത്തേക്ക് പറഞ്ഞുവിട്ടാണ് മാനഭംഗശ്രമം നടത്തിയത്. പെൺകുട്ടിയും ചെറിയകുട്ടി യും ഭയന്ന് നിലവിളിച്ചു,അന്യസംസ്ഥാന തൊഴിലാളികകൾ ഓടിയെത്തുമ്പോഴേക്കും ബിജു ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളും ബിജുവിന്റെ വീട്ടിലെത്തി. ഇയാൾ വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ നീലേശ്വരം പോലീ സിൽ വിവരമറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ബിജുവിന് ഭാര്യയും രണ്ട് കുട്ടികളുണ്ട്,

No comments