Breaking News

പന്നിയെ പിടിക്കാൻ കെണിവെച്ച തോക്കിൽ നിന്നും വെടിയേറ്റ് പറമ്പ സ്വദേശിയായ ഗൃഹനാഥന് ഗുരുതരപരിക്ക്...


വെള്ളരിക്കുണ്ട് : പറമ്പ ആശാരിത്തട്ടിൽ പന്നിയെ പിടിക്കാൻ കുറ്റിക്കാട്ടിൽ കെട്ടിതൂക്കിയ തോക്കിൽ നിന്നും വെടിയേറ്റ് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.

ആശാരിത്തട്ടിലെ പന്തല്ലൂർ റെജി (56) നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം. റെജിയുടെ ഇടത് കാലിനാണ് പരിക്ക്.

പരിക്ക് ഗുരുതരമായതിനാൽ റെജിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. പറമ്പിൽ കവുങ്ങിന് വളം ഇടുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് കുറ്റികാട്ടിലെ കരിയില കൂട്ടത്തിൽ കെണി വെച്ച തോക്കിൽ നിന്നും റെജിക്ക് വെടിയേറ്റത്. ഇടത് കാലിനാണ് പരിക്ക്.

പന്നിയെ പിടികൂടാനായി നായാട്ടു സംഘമാണ് റെജിയുടെ പറമ്പിൽ തോക്ക് കെണി വെച്ചത്. എന്നാൽ കെണി വെച്ച കാര്യം റെജി അറിഞ്ഞിരുന്നില്ല.

കുറ്റികാട്ടിൽ കെട്ടിയിട്ട തോക്കിന്റെ കാഞ്ചിയിലേക്ക് കണക്ട് ചെയ്ത കയറിൽ ആരെങ്കിലും തട്ടിയാൽ വെടി പൊട്ടുന്നതരത്തിൽ ആയിരുന്നുതോക്ക് കെട്ടി വെച്ചിരുന്നത്..

ചിറ്റാരിക്കൽ പോലീസ് സ്ഥലത്ത് എത്തി തോക്ക് കസ്റ്റഡിയിൽ എടുത്തു. തോക്കിന് ലൈസൻസ് ഉണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണ്.

No comments