കാസർഗോഡ് റൈഫിൾ അസോസിയന്‍ ചരിത്രനേട്ടം; രാജ്യാന്തര മൽസരത്തിന് യോഗ്യത നേടി ആദ്യകല്യാണി യാദവ്, ആയിസർ യാഹിയ,വി.ജെ.ജേക്കബ്. .
അമ്പലത്തറ: കാസറഗോഡ് റൈഫിൾ അസോസിയേഷന് അഭിമാന മുഹൂർത്തവും ചരിത്രനേട്ടവും. കാസറഗോഡ് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുവാൻവേണ്ടി മൂന്ന് പേർ അർഹത നേടി. ആദ്യകല്യാണി യാദവ്,വി.പി.ആയിസർ യാഹിയ,വി.ജെ. ജേക്കമ്പ് എന്നിവരാണ് സംസ്ഥാനതലത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കി രാജ്യാന്തര മൽസരത്തിനിറങ്ങുന്നത്
അമ്പലത്തറ ഷൂട്ടിംങ്ങ് റേഞ്ചിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ യോഗ്യത നേടിയ കുട്ടികൾക്കും പരിശീനം നൽകിയ കോച്ച് എം.വി.പ്രജീഷ് എന്നിവർക്കും അസോസിയേഷൻ്റെ പ്രസിഡൻ്റും ജില്ലാകലക്ടറുമായ ശ്രീധന്യ സുരേഷ് ഐ എ എസ്,വൈസ് പ്രസിഡണ്ട് ജില്ലാ പോലീസ് മേധാവി പി.നിതിൻ രാജ് ഐ പി എസ് എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
കലക്ടർശ്രീധന്യ സുരേഷ് ചടങ്ങിൾ അദ്ധ്യക്ഷയായി പ്രസംഗിച്ചു. ജില്ലാ പോലീസ് മേധാവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ:കെ.അബ്ദുൾ നാസർ സ്വാഗതം പറഞ്ഞു.ജോ:സെകട്ടറി പി.വി. രാജേന്ദ്രകുമാർ,എ. കെ.ഫൈസൽ എന്നിവർസംസാരിച്ചു. എം.ശ്രീകണ്ഠൻ നായർ നന്ദി പ്രകാശിപ്പിച്ചു.
എക്സിക്യൂട്ടിവ് അംഗങ്ങളും മൽസരവിജയികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഷൂട്ടിംങ് റെയ്ഞ്ചും ആധുനീക രീതിയിൽ നിർമ്മിച്ച വിവിധ തരം തോക്കുകളും അസോസിയേഷന് പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളും ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ചു.

No comments