Breaking News

ചേരാനല്ലൂർ അപകടത്തിലെ വീഴ്ച: കൊച്ചി പൊലീസ് തലപ്പത്ത് അഴിച്ചുപണി, കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി



തിരുവനന്തപുരം: ചേരാനല്ലൂർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്‌സിആർബിയുടെ ചുമതലയും പ്രകാശ് തുടരും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ മരിച്ച സംഭവത്തിലെ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉൾപ്പടെ നാല് പേരെയാണ് സസ്പെൻഡ് ചെയ്തത്. സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

No comments