Breaking News

വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


കരിന്തളം: വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മഞ്ചേശ്വരം വോർക്കാടി ആലബെയിലെ കെ. ശകുന്തള (60) ആണ് ശനിയാഴ്ച വൈകുന്നേരം കരിന്തളത്തുള്ള മകളുടെ വീട്ടിൽവെച്ച് മരിച്ചത്.

വീട്ടിൽ കുഴഞ്ഞുവീണ ശകുന്തളയെ ഉടൻതന്നെ ചായ്യോത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ എം. നാരായണനാണ് ഭർത്താവ്. മക്കൾ: കെ. പ്രമീള, എം. പ്രസന്ന,പരേതനായ പ്രദീപ്. മരുമക്കൾ: സന്തോഷ് (അരയി), ഒ. പ്രജിത്ത് (കരിന്തളം). സഹോദരങ്ങൾ: അമ്മിണി (മഞ്ചേശ്വരം).പരേതനായ മണി.

സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 11 മണിക്ക് മഞ്ചേശ്വരം വോർക്കാടിയിലെ വീട്ടുവളപ്പിൽ നടക്കും.

No comments