കാസർഗോഡ് ആലംപാടി സ്വദേശിയെ തടഞ്ഞു നിർത്തി പഴ്സും എ ടി എം കാർഡും തട്ടിയെടുത്ത് 1,01000രൂപ തട്ടിപ്പറിച്ചുവെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
കാസർകോട് : ആലംപാടി സ്വദേശിയെ തടഞ്ഞു നിർത്തി പഴ്സും എ ടി എം കാർഡും തട്ടിയെടുത്ത് 1,01000രൂപ തട്ടിപ്പറിച്ചുവെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ . കാസർകോട്,ഉളിയത്തടുക്കയിലെ റെയ്സ് (18), മഞ്ചത്തടുക്കയിലെ കബീർ (18), ആദിൽ (18) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത് .മുട്ടത്തൊടി, ആലംപാടി, മിഹ്രാജ് ഹൗസിലെ പി എം ഖമറുദ്ദീൻ ആണ് അക്രമത്തിന് ഇരയായത്.
ബുധനാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. ഖമറുദ്ദീനെ തടഞ്ഞു നിർത്തിയ സംഘം ഭീഷണിപ്പെടുത്തിയ ശേഷം പേഴ്‌സ് പിടിച്ചു പറിക്കുകയും പഴ്സിൽ ഉണ്ടായിരുന്ന 2000 രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് പിൻ നമ്പർ കൈക്കലാക്കി 99,000രൂപപിൻവലിച്ചതായും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ കൂട്ടിച്ചേർത്തു.
No comments